തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം :ഒരാൾക്ക് പരിക്ക്

രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവറായ കുരിശുകവല ശങ്കരത്തുംങ്കൽ താഴ്ചയിൽ ശരത്ത് ( 36 ) നാണ് പരിക്കേറ്റത്. 

 

തിരുവല്ല : രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവറായ കുരിശുകവല ശങ്കരത്തുംങ്കൽ താഴ്ചയിൽ ശരത്ത് ( 36 ) നാണ് പരിക്കേറ്റത്. 

തിങ്കളാഴ്ച രാത്രി 10 മണിയോടെ കുരിശു കവല ജംഗ്ഷനിൽ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാവുംഭാഗം റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്നും ശരത് റോഡിലേക്ക് തെറിച്ചു വീണു.

 ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ ശരത്തിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ ആക്കി ആശുപത്രിയിലേക്ക് അയച്ചു.