അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂട്ടി, ലിറ്ററിന് 240 രൂപയായി

പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിനു വില വർധിപ്പിച്ചു. 80 രൂപ വർധിച്ചതോടെ ലിറ്ററിന് 240 രൂപയായി.160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർധിപ്പിക്കുന്നത്. .

 

പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വർധിച്ചതോടെയായിരുന്നു പാല്‍പ്പായസത്തിൻ്റെ വിലയും വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

ആലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിനു വില വർധിപ്പിച്ചു. 80 രൂപ വർധിച്ചതോടെ ലിറ്ററിന് 240 രൂപയായി.160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർധിപ്പിക്കുന്നത്. .

പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വർധിച്ചതോടെയായിരുന്നു പാല്‍പ്പായസത്തിൻ്റെ വിലയും വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ 250 ലിറ്റർ പാല്‍പ്പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നല്‍കിയിരുന്നു.