ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

 

ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. ആലുവ ഗ്യാരേജിനടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മക്സാദ് അലമിനാണ് മർദ്ദനമേറ്റത്. 50 രൂപക്ക് പെട്രോളടിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ച വാഹനം തടഞ്ഞതാണ് മർദ്ദനത്തിന് കാരണം.