ആലുവയിൽ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ആലുവ: പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ ചാലക്കൽ പകലമറ്റം ബസ്റ്റോപ്പിന് സമീപം കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മാറമ്പിള്ളി കോട്ടപ്പുറത്ത് ഞാലിൽ താഴ്ച്ചേരിഞാലിൽ മണി (54) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയിൽ കാണിച്ച് തിരിച്ചുവരികയായിരുന്നു കുടുംബം. ആലുവ ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സും മാറമ്പിള്ളിയിലേക്ക് വരുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മണി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.

കാറിലുണ്ടായിരുന്ന മണിയുടെ ഭാര്യ അംബിക (50), മക്കളായ മനു (24), ആദിത്യൻ (14) എന്നിവർക്കും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ മനുവിനെ കഴിഞ്ഞ ദിവസം ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.