കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍
കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വാര്‍ത്തകള്‍ വ്യാജമെന്ന് അലോഷ്യസിന്റെ സന്ദേശമെത്തിയത്.
Mar 19, 2026, 17:24 IST
സീറ്റ് കിട്ടാത്തതിന് പിന്നാലെ, കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വാര്‍ത്തകള്‍ വ്യാജമെന്ന് അലോഷ്യസിന്റെ സന്ദേശമെത്തിയത്. അലോഷ്യസ് സേവ്യറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം ആരംഭിച്ചു. സീറ്റ് നല്‍കാമെന്ന് കെസി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചിട്ടില്ലെന്ന് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല – അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. ഇല്ലായെങ്കില്‍ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി സജീവമായി ഉണ്ടാകും – അദ്ദേഹം പറഞ്ഞു.