'ഇരയാക്കപ്പെട്ടവര്‍ക്കൊപ്പം, സിപിഐഎമ്മിന്റെ വിഷയങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല'; സുരേഷ് ബാബുവിനെ മാറ്റിയതില്‍ ചിന്ത
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിലും ചിന്ത ജെറോം പ്രതികരിച്ചു.
ഇരയാക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം ഡിവൈഎഫ്ഐ നില്‍ക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.
ഇ എന്‍ സുരേഷ് ബാബുവിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഐഎമ്മുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എപ്പോഴും ശക്തമായ നിലപാട് തന്നെയാണ് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളതെന്നും ചിന്ത ജെറോം പറഞ്ഞു. ഇരയാക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം ഡിവൈഎഫ്ഐ നില്‍ക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിലും ചിന്ത ജെറോം പ്രതികരിച്ചു. സര്‍വ്വകലാശാലകളെ ആര്‍എസ്എസ് ശാഖയാക്കി മാറ്റിയ സമീപനമാണ് കാസര്‍കോട് സംഭവിച്ചത്. ഭരണഘടനയെ അനുസരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് ജെ നന്ദകുമാറിന്റെ പ്രസംഗം ഇരുന്ന് കേള്‍ക്കാനാവുക. ഇന്ത്യന്‍ ഭരണഘടനയെ നെഞ്ചോട് ചേര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പുറത്ത് നിന്ന് പ്രതിഷേധിക്കും. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് ആര്‍എസ്എസിനോട് വലിയ പ്രീണനമാണുള്ളതെന്നും ചിന്ത ജെറോം വ്യക്തമാക്കി.
ആരോഗ്യവകുപ്പിന് കീഴിലുള്ള സി-മെറ്റ് കോളേജ് ഓഫ് നഴ്സിംഗില്‍ സീനിയര്‍ സൂപ്രണ്ട് ആയി ബിജെപി നേതാവിനെ നിയമിച്ചതിലും ചിന്ത വിമര്‍ശനം ഉയര്‍ത്തി. ബിജെപിയിലെ പ്രധാന പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധേയ തസ്തിക ആരോഗ്യവകുപ്പില്‍ നല്‍കുന്നു. മന്ത്രി അറിയാതെയാണോ ആരോഗ്യവകുപ്പിലെ കാര്യങ്ങള്‍ നടക്കുന്നത്. സ്വന്തം പെങ്ങളുടെ രാഷ്ട്രീയത്തിന്റെ അതേ പാതയിലൂടെ സഹോദരനും സഞ്ചരിച്ചു തുടങ്ങിയോ എന്നും ചിന്ത ജെറോം ചോദിച്ചു.