അൽമഖർ ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പിന് പ്രൗഡോജ്ജ്വല സമാപനം

 

നാടുകാണി : അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ പതിനേഴ് വര്‍ഷമായി തുടര്‍ന്നു വരുന്ന
 അൽമഖർ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പിന് പ്രൗഡോജ്ജ്വല സമാപനം കുറിച്ചു.

 ഹജ്ജ് കര്‍മ്മത്തിന്‍റെ പ്രധാന ഭാഗങ്ങളായ കഅ്ബ ത്വവാഫ്, സഅ്‌യ്, മിന, ജംറ, റംല് നടത്തം തുടങ്ങിയവ പ്രതീകാത്മകമായി നിര്‍മ്മിക്കുകയും വിശാലമായ സ്ഥല സൗകര്യത്തോടെ പ്രാക്ടിക്കലായി ചെയ്യിപ്പിച്ച് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് അതിഥികളായി എത്തിയവരുടെ മനസ്സ് നിറച്ചു.  

രാവിലെ 9.30 ന് കൻസുൽ ഉലമ മഖാം സിയാറത്തോടെ ആരംഭിച്ച ക്യാമ്പ്  വൈകുന്നേരം 4.30 ന് സമാപിച്ചു. കൻസുൽ ഉലമ മഖാം  സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എം.വി. അബ്ദുർറഹ്മാൻ ബാഖവി നേതൃത്വം നൽകി.

അമാനീസ് അസോസിയേഷന്‍ പ്രസിഡണ്ട് പട്ടുവം കെ.പി. അബ്ദുസ്സ്വമദ്‌ അമാനിയുടെ അദ്ധ്യക്ഷതയില്‍  അല്‍മഖര്‍ ജനറൽ സെക്രട്ടറി കെ.പി. അബൂബക്ര്‍ മൗലവി പട്ടുവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമാപന പ്രാര്‍ത്ഥനക്ക് അൽമഖർ വർക്കിംഗ് പ്രസിഡന്റ്‌ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കി.

അബ്ദുൽ ഗഫൂർ ബാഖവി അൽകാമിലി, പി.പി. അബ്ദുൽ ഹകീം സഅദി, പി.കെ. അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടിൽ, കെ. അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി, മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ്‌ റഫീഖ് അമാനി തട്ടുമ്മൽ,  മുഹമ്മദ്‌ മുനവ്വിർ അമാനി പുറത്തീൽ, ഉമർ സഅദി തിരുവട്ടൂർ, ഉമർ പന്നിയൂർ, മുഹമ്മദലി മുസ്‌ലിയാർ നുച്യാട്, അനസ് ഹംസ അമാനി ഏഴാംമൈൽ, കെ. പി. അബ്ദുൽ ജബ്ബാർ ഹാജി, ഇസ്മാഈൽ അമാനി തളിപ്പറമ്പ, അബ്ദുല്ല അമാനി കെല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.