'ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്'; ഇപി ജയരാജന്‍
ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഭാര്യ പണം വാങ്ങിയെന്ന മരുമകന്‍ ശ്യാംജിത് ഇപിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. പണം വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.
Updated: Oct 24, 2026, 13:20 IST
എന്ത് അടിസ്ഥാനത്തിൽ വാർത്ത കൊടുത്തുവെന്നും ചാനലിന് എതിരെയും ആരോപണം ഉന്നയിച്ച ആൾക്ക് എതിരെ മാനഷ്ട കേസ് കൊടുക്കുമെന്നും ഇപി വ്യക്തമാക്കി.
കണ്ണൂര്‍: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഭാര്യ പണം വാങ്ങിയെന്ന മരുമകന്‍ ശ്യാംജിത് ഇപിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. പണം വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തനിക്ക് ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല ഇപി ജയരാജന്‍ പറഞ്ഞു
റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഉപദേശങ്ങൾ മാത്രമാണ് താൻ നൽകിയതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിൽ വാർത്ത കൊടുത്തുവെന്നും ചാനലിന് എതിരെയും ആരോപണം ഉന്നയിച്ച ആൾക്ക് എതിരെ മാനഷ്ട കേസ് കൊടുക്കുമെന്നും ഇപി വ്യക്തമാക്കി.