ആസ്തി വിവരകണക്കിൽ ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

 നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം രാജീവ് ചന്ദ്രശേഖർ സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തോടൊപ്പം ചേർത്ത ആസ്തി വിവരകണക്കിൽ ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം..1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാര്‍ച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോണ്‍ഗ്രസ് പുറത്തു വിട്ടു.

 

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്.  നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം രാജീവ് ചന്ദ്രശേഖർ സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തോടൊപ്പം ചേർത്ത ആസ്തി വിവരകണക്കിൽ ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാര്‍ച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോണ്‍ഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.