'എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തണം'; കെ സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാന്‍ നിര്‍ദേശം

ണ്ഡല പുനര്‍നിര്‍ണയ ബില്‍ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരുടെയും സാന്നിധ്യം ഉറപ്പാക്കാന്‍ എഐസിസി പരിശ്രമിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. 

 

നിലവിൽ സുധാകരൻ ദുബായിലാണ്. നാളെ എംപിമാരോടും ഡൽഹയിൽ എത്താൻ AICC നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്‍ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരുടെയും സാന്നിധ്യം ഉറപ്പാക്കാന്‍ എഐസിസി പരിശ്രമിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിലവിൽ സുധാകരൻ ദുബായിലാണ്. നാളെ എംപിമാരോടും ഡൽഹയിൽ എത്താൻ AICC നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. അമേരിക്കയിൽ ചികിത്സയിൽ പോകുന്നതിന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്.

അതേസമയം, മടങ്ങിവരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി കെ സുധാകരന്‍ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. താന്‍ മന്ത്രിയായ ശേഷം രാഹുല്‍ ഗാന്ധിയുമായി മുന്‍പും സംസാരിച്ചിട്ടുണ്ട്.

ഖാര്‍ഗെയുമായി പൊതുവിലുള്ള കാര്യങ്ങള്‍ സംസാരിച്ചിരുന്നു. സംസ്ഥാനത്ത് നേതാക്കള്‍ പരസ്യപ്രതികരണം ഒഴിവാക്കണം. കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഐസിസി തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍ ചേരാന്‍ തീരുമാനിച്ചിരിക്കെ, നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും. മണ്ഡല പുനര്‍ നിര്‍ണയ ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. അതേസമയം, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗവും നാളെ ചേരുന്നുണ്ട്.