ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍, സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടപടി
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍, സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടപടി
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല ചുവയോടെയും സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അജിത്തിനെ അറസ്റ്റ് ചെയ്തത്.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്തിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച 'റീസര്‍ജ് - ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന പരിപാടിയെയും അതില്‍ പങ്കെടുത്ത സ്ത്രീകളെയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിനാണ് നടപടി.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ അജിത്ത് ലൈംഗികച്ചുവയോടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല ചുവയോടെയും സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.