ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് മറിഞ്ഞ് അപകടം ; 14 പേർക്ക് പരിക്ക് 

മാരാരിക്കുളത്ത് ദേശീയപാതയിൽ കർണാടക രജിസ്ട്രേഷനുള്ള ട്രാവൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

 

 ആലപ്പുഴ:  മാരാരിക്കുളത്ത് ദേശീയപാതയിൽ കർണാടക രജിസ്ട്രേഷനുള്ള ട്രാവൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ബസ് നിയന്ത്രണം വിടാൻ ഉണ്ടായ കാരണം വ്യക്തമല്ലെന്നും, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.