ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എംആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ടിന്മേല്‍ ഡിജിപി നാളെ ശുപാര്‍ശ സമര്‍പ്പിച്ചേക്കും
ഡിജിപി നിയമോപദേശം തേടിയിരുന്നു.
Updated: Jul 12, 2026, 07:54 IST
നിയമോപദേശവും എംആര്‍ അജിത് കുമാറിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ എംആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ടിന്മേല്‍ ഡിജിപി നാളെ ശുപാര്‍ശ സമര്‍പ്പിച്ചേക്കും.
ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എംആര്‍ അജിത് കുമാറിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരിന് സമര്‍പ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോണ്‍ഗ്രസിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലേക്ക് എത്താന്‍ പോകുന്നത്.