ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
Dec 25, 2024, 14:15 IST
ആലപ്പുഴ: ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ സ്വദേശിനി കാർത്യായനി(81) ആണ് ദാരുണമായി മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. കാർത്യായനിയുടെ മുഖം പൂർണമായും നായ കടിച്ചെടുത്തു. മകന്റെ വീട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ വന്നതായിരുന്നു കാർത്യായനി.
അതേസമയം, ശാസ്താംകോട്ട മനക്കരയിൽ നായയുടെ ആക്രമണത്തിൽ വയോധികരടക്കം നിരവധിപേർക്ക് പരിക്ക്. ഒമ്പതുപേർക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറരയോടെ മനക്കര കൈതപ്പുഴമുക്കിന് വടക്കുവശമാണ് അക്രമം നടന്നത്.