ആലപ്പുഴയിൽ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ  കാണാതായി

ആലപ്പുഴ : ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ കാണാതായതായി പരാതി. സംഭവത്തിൽ ദുരൂഹതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം ശനിയാഴ്ച അമ്മയും കുഞ്ഞും വീട്ടിലേക്കു മടങ്ങിയതാണ്.
 
ആശാ പ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞ് ഇല്ല എന്ന വിവരം പുറത്തറിയുന്നത്. യുവതിയോടും ഭർത്താവിന്റെ വീട്ടുകാരോടും ആശാ പ്രവർത്തകർ അന്വേഷിച്ചെങ്കിലും മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൊടുത്തുവെന്ന മറുപടിയാണു യുവതി നൽകിയത്.

ആശാ പ്രവർത്തകർ അറിയിച്ചത് അനുസരിച്ച് ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ആശുപത്രിയിൽ പോയില്ലെന്നും ആശുപത്രിയിൽ പരിചരിക്കാൻ വേണ്ടി മറ്റൊരാളെയാണ് നിർത്തിയിരുന്നത് എന്നും പറയുന്നു. യുവതിക്ക് മറ്റു രണ്ട് കുട്ടികൾ കൂടിയുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ സൂചന.