സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം, ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

മസ്തിഷ്കജ്വരം ബാധിച്ച്‌ മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ജോലി രാജി വെച്ച്‌ രണ്ട് മാസം മുമ്പാണ് ആര്യ നാട്ടില്‍ എത്തിയത്. ഒരു മാസം മുമ്പാണ് ആര്യയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.

 

ബാംഗ്ലൂരിലെ ജോലി രാജി വെച്ച്‌ രണ്ട് മാസം മുമ്പാണ് ആര്യ നാട്ടില്‍ എത്തിയത്. ഒരു മാസം മുമ്പാണ് ആര്യയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.

തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്.അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്.

ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുൻപാണ് ആര്യ നാട്ടിലെത്തിയത്.ഒരു മാസം മുമ്പാണ് ആര്യയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.

വണ്ടാനം മെഡിക്കല്‍ കോളേജ്, പരുമലയിലെ സ്വകാര്യ ആശുപത്രി എന്നിവടങ്ങളില്‍ ചികിത്സ നടത്തി. രോഗം ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത മാസം ദുബായിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.