ആലപ്പുഴ സംഭവം ; എഡിജിപി എംആര്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്‌ഐടി റിപ്പോര്‍ട്ട്
അജിത് കുമാറിന്റെ പേര് എടുത്തു പറഞ്ഞുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി.
Jul 17, 2026, 06:34 IST
എസ്‌ഐടിയോട് ഡിജിപി ചോദിച്ചത് അഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളില്‍ എസ്‌ഐടി തുടരന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ കെഎസ്യു പ്രവര്‍ത്തകരെ രക്ഷപ്രവര്‍ത്തനത്തിന്റെ പേരില്‍ തല്ലിയ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി എസ്‌ഐടി. അജിത് കുമാറിന്റെ പേര് എടുത്തു പറഞ്ഞുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ തെളിവുകളും കൈമാറി. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമോ എന്നതിലാണ് ആകാംക്ഷ.
ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ 23നാണ്. എന്നാല്‍, എസ്‌ഐടി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡിജിപി മടക്കി അയച്ചിരുന്നു. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്. എസ്‌ഐടിയോട് ഡിജിപി ചോദിച്ചത് അഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളില്‍ എസ്‌ഐടി തുടരന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.