ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം ; അറസ്റ്റിലായ പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും


കസ്റ്റഡിയില്‍ വാങ്ങി ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.


കസ്റ്റഡിയില്‍ വാങ്ങി ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് നിലവിലെ നിഗമനം. ജയ്മനമ്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം വേഗത്തിലാക്കാനുള്ള നടപടികളും നടക്കുകയാണ്.