തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ക്ക് വമ്പൻ തോല്‍വി

തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖില്‍ മാരാറിന് വമ്പൻ തോല്‍വി. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആകെ 13251 വോട്ടകള്‍ മാത്രമാണ് അഖില്‍ മാരാർക്ക് നേടാനായത്.മണ്ഡലം രൂപീകൃതമായത് മുതല്‍ യുഡിഎഫ് മാത്രമാണ് മണ്ഡലത്തില്‍ വിജയിക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം സിറ്റിങ്ങ് എം.എല്‍.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.

ത്രിക്കാക്കര: തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖില്‍ മാരാറിന് വമ്പൻ തോല്‍വി. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആകെ 13251 വോട്ടകള്‍ മാത്രമാണ് അഖില്‍ മാരാർക്ക് നേടാനായത്.മണ്ഡലം രൂപീകൃതമായത് മുതല്‍ യുഡിഎഫ് മാത്രമാണ് മണ്ഡലത്തില്‍ വിജയിക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം സിറ്റിങ്ങ് എം.എല്‍.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.

കണയന്നൂർ താലൂക്കില്‍ ഉള്‍പ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതല്‍ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം.