അഖില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റി പറയാം ; രമേഷ് പിഷാരടിയുടെ പഴയ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

മാധ്യമങ്ങള്‍ ചോദിക്കുമ്പോഴാണ് അഖില്‍ എന്തെങ്കിലും പറഞ്ഞത് ഞാന്‍ അറിയുന്നത് തന്നെ.

 


കഴിഞ്ഞ ദിവസമാണ് അഖില്‍ ട്വന്റി 20-യില്‍ നിന്നു രാജിവെച്ചതായി പ്രഖ്യാപിച്ചത്. 

ട്വന്റി 20-യില്‍ നിന്നും അഖില്‍ മാരാര്‍ രാജിവെച്ചതിന് പിന്നാലെ പലാക്കാട് എംല്‍എ രമേശ് പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അഖില്‍ മാരാര്‍ നടത്തിയ വിമര്‍ശനത്തിന് പിഷാരടിയുടെ പ്രതികരണമാണ് വീണ്ടും വൈറല്‍ ആകുനനത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഖില്‍ എന്നെ ശ്രദ്ധിക്കുന്നത് പോലൊന്നും തിരിച്ച് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും എനിക്ക് സമയമില്ല.

മാധ്യമങ്ങള്‍ ചോദിക്കുമ്പോഴാണ് അഖില്‍ എന്തെങ്കിലും പറഞ്ഞത് ഞാന്‍ അറിയുന്നത് തന്നെ. മാത്രമല്ല അതിന് എന്തെങ്കിലും അഭിപ്രായം പറയാനും പറ്റില്ല. അഖില്‍ പറഞ്ഞത് എന്തെങ്കിലും കുറ്റമോ മോശം കാര്യമോ ആകും, അതേ പറയാന്‍ സാധ്യതയുള്ളൂ, അങ്ങനെ പറഞ്ഞാലും ഒരാഴ്ച കഴിയുമ്പോള്‍ ഞാന്‍ വളരെ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും പുള്ളിതന്നെ തിരുത്തിപ്പറയും എന്നുമായിരുന്നു രമേശ് പിഷാരടിയുടെ വാക്കുകള്‍.


കഴിഞ്ഞ ദിവസമാണ് അഖില്‍ ട്വന്റി 20-യില്‍ നിന്നു രാജിവെച്ചതായി പ്രഖ്യാപിച്ചത്.