ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
 

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ഷുഹൈബ് വധം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ഷുഹൈബ് വധക്കേസ് ഉള്‍പ്പെടെ 2 കൊലപാതകക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് ആകാശ്. ബോംബ് സ്‌ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ 7 കേസുകള്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ബോംബ് സ്‌ഫോടനം, അടിപിടി, സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ 4 കേസുകള്‍ മുഴക്കുന്ന് സ്റ്റേഷന്‍ പരിധിയിലുമാണ്.

കാപ്പ തടവുകാരനായി അറസ്റ്റു ചെയ്യപ്പെട്ട ആകാശിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.