സന്ദീപ് ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തിയ വിഷലിപ്തമായ കാര്യങ്ങൾ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും മാറില്ല; എ കെ ബാലൻ
സന്ദീപ് വാര്യർ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തിയ വിഷലിപ്തമായ കാര്യങ്ങൾ അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും മാറില്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ.
Nov 20, 2024, 14:39 IST
പാലക്കാട്: സന്ദീപ് വാര്യർ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തിയ വിഷലിപ്തമായ കാര്യങ്ങൾ അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും മാറില്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. സംഘപരിവാറിന് എതിരെ ശക്തമായ നിലപാടെടുക്കുമോ എന്ന ഒരു ഉറപ്പും സമൂഹത്തിന് ഇതുവരെ സന്ദീപ് കൊടുത്തിട്ടില്ല എന്നും എങ്ങനെയാണ് ആർഎസ്എസും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ടെന്നുള്ളതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും എ കെ ബാലൻ ആരോപിച്ചു.
അത്സമയം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വലിയ തിരിച്ചടി ഉണ്ടാകുമെന്നും രാഹുൽ-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും എ കെ ബാലൻ പറഞ്ഞു.