മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ഞെട്ടുകയാണ്,ഇനിയും അത് താങ്ങാനുള്ള കരുത്ത് ജനങ്ങൾക്കില്ല : എ.കെ. ആൻറണി

മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ഞെട്ടുകയാണ്, ഇനിയും അത് താങ്ങാനുള്ള കരുത്ത് ജനങ്ങൾക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി.

 

തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ഞെട്ടുകയാണ്, ഇനിയും അത് താങ്ങാനുള്ള കരുത്ത് ജനങ്ങൾക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. കേരളത്തിലെ ജനങ്ങളുടെ മനസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുവെന്നും, ഭരണമാറ്റം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ശക്തമായി തിരിച്ചുവരും. പിണറായി സർക്കാരിൻറെ അവസാന നാളുകളാണ്.

ഈ സർക്കാർ പോയെ തീരൂവെന്ന് ജനങ്ങൾ നിശ്ചയിച്ചു കഴിഞ്ഞു. അവസാന മന്ത്രിസഭയോഗത്തിൽ എടുത്ത തിരക്കിട്ട് എടുത്ത തീരുമാനങ്ങൾ അല്ല ജനങ്ങളുടെ മുന്നിലുള്ളതെന്നും എ.കെ. ആൻറണി പറഞ്ഞു.