സഹകരണമേഖലയിലെ വിമാനസർവീസ് ഉടൻ ; മുഖ്യമന്ത്രി വി ഡി സതീശൻ
സഹകരണമേഖലയിലെ വിമാനസർവീസ് ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, കേരളത്തിലെ സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകർക്ക് സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
Oct 25, 2026, 22:33 IST
കോഴിക്കോട് : സഹകരണമേഖലയിലെ വിമാനസർവീസ് ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, കേരളത്തിലെ സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകർക്ക് സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും. കേരളത്തിലെ സഹകരണസംഘമാണ് ഇതിനുപിന്നിൽ.
അതിനുവേണ്ട എല്ലാ അനുമതിയും സർക്കാർ നൽകി. ഈ പദ്ധതിയാണ് സഹകരണ മേഖലയെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിന്റെ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സിറ്റി സർവീസ് സൊസൈറ്റിയുടെ 25-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.