മുന്നറിയിപ്പ് ഇല്ലാതെ വ്യോമസേനയുടെ ഹെലികോപ്റ്റർ ശബരിമല നിലയ്ക്കലിൽ;10 സെക്കന്റ് നിന്ന ശേഷം മടങ്ങിപ്പോയി
ശബരിമല നിലയ്ക്കലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നു. ZP5151 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്
Updated: Aug 20, 2026, 15:23 IST
ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
പത്തനംതിട്ട: ശബരിമല നിലയ്ക്കലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നു. ZP5151 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഏകദേശം 10 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റര്‍ തിരികെ പറന്നുപോവുകയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുന്നറിപ്പ് നൽകണമെന്ന നിർദേശം പാലിക്കാത്തെയാണ് ഹെലികോപ്റ്റർ എത്തിയത്