സാങ്കേതിക തകരാർ,ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍
ഷാർജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
Jun 13, 2026, 12:05 IST
വിമാനത്തിന്റെ എഞ്ചിനില്‍ സാങ്കേതിക തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
കൊച്ചി : ഷാർജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
G9545 എന്ന വിമാനത്തിന്റെ എഞ്ചിൻ റിവേഴ്സ് ത്രസ്റ്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അടിയന്തര ലാൻഡിങ്ങിലേക്ക് നയിച്ചതെന്ന് കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് വക്താവ് പറഞ്ഞതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു
വിമാനത്തിന്റെ എഞ്ചിനില്‍ സാങ്കേതിക തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.സുരക്ഷാ പരിശോധനകള്‍ക്കു ശേഷം വിമാനം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയി