കേരളത്തിന് എയിംസ് ഇപ്പോള്‍ പരിഗണനയിലില്ല; കേന്ദ്രം ഹൈക്കോടതിയില്‍

കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യപരിഗണനെയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

 

കേരളത്തിന് എയിംസ് പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കാസര്‍കോട്ട ഒരു കൂട്ടായ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. 

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യപരിഗണനെയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

 ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.എങ്ങനെയാണ് ഡല്‍ഹിയില്‍ എയിംസ് സ്ഥാപിക്കപ്പെട്ടതെന്ന് ചോദിച്ച ചിഫ് ജസ്റ്റിസ് കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

കേരളത്തിന് എയിംസ് പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കാസര്‍കോട്ട ഒരു കൂട്ടായ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളില്‍ തൃപ്തിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

2014 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എയിംസ് ആവശ്യപ്പെടുകയാണ്. പത്ത് വര്‍ഷത്തിലധികമായി ആവശ്യം കേന്ദ്രത്തിന് മുന്നിലുണ്ടെന്നും ഹൈക്കോടതിയുടെ വിമര്‍ശനമുണ്ട്. എയിംസ് സ്ഥാപിക്കുന്നതില്‍ ആറാഴ്ചയ്ക്കകം അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.