'ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും'; മുഖ്യമന്ത്രി
സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കാണ് പദവി നൽകുക. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഒരു ധന പ്രതിസന്ധിയും വകവയ്ക്കില്ലെന്നും എത്ര പണം വേണമെങ്കിലും മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റണം.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കാണ് പദവി നൽകുക. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഒരു ധന പ്രതിസന്ധിയും വകവയ്ക്കില്ലെന്നും എത്ര പണം വേണമെങ്കിലും മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉടൻ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. ഭിന്നശേഷി സൗഹൃദ പദ്ധതികൾ പ്രഖ്യാപിക്കും. രണ്ടാമത് MLA ആയിരുന്ന സമയത്ത് സെക്രട്ടറിയേറ്റിൽ പോലും ഒരു വീൽചെയർ ഉണ്ടായിരുന്നില്ല.
കേരളം ഇന്ത്യയുടെ മോഡൽ ആകണം. ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും ഡാറ്റ എടുക്കും. സമഗ്രമായ പദ്ധതി സർക്കാർ പ്രഖ്യാപിക്കും. മാതാപിതാക്കൾ ഒരു കാരണവശാലും സങ്കടപ്പെടരുത്. എത്ര പണം വേണമെങ്കിലും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.