മുഖ്യമന്ത്രി ചർച്ചയ്ക്കായി എഐസിസി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ചു

ദില്ലിയിൽ ഇന്ന് നിർണായക യോ​ഗം നടന്നു.
 
ദില്ലിയിൽ ഇന്ന് നിർണായക യോ​ഗം നടന്നു.

ന്യൂഡൽഹി : മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.

മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നിർണായക യോ​ഗം നടന്നു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെ, രാഹുൽ ​ഗാന്ധി, കെസി വേണു​ഗോപാൽ, ജയറാം രമേശ് തുടങ്ങിയ നേതാക്കളാണ് യോ​ഗത്തിൽ പങ്കെടുത്തത്. അതേസമയം, കോൺഗ്രസിൻ്റെ പിന്തുണ ആവശ്യപ്പെട്ടുള്ള വിജയ്‍യുടെ കത്തിൽ തീരുമാനം തമിഴ്നാട് പിസിസിക്ക് വിട്ട് ഹൈക്കമാൻഡ്.