മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എഐ ചിത്രം പ്രചരിപ്പിച്ചു ; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസെടുത്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.
 

 പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസെടുത്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ നൽകിയ പരാതിയിലാണ് നടപടി. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ഫോട്ടോ പങ്കുവെച്ചതെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ മാസം 29-നാണ് വിവാദമായ പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമാനമായ മറ്റൊരു സംഭവത്തിൽ, കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഷൂസിൽ വി.ഡി. സതീശൻ മുത്തം വെക്കുന്ന തരത്തിലുള്ള വ്യാജ എഐ ചിത്രം ‘കരുണൻ ചാലിൽ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതിനാണ് അത്തോളി പൊലീസ് കേസെടുത്തത്.