എ ഐ ക്യാമറ ; നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും

ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
 

ട്രാഫിക് നിയമലംഘനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും തീരുമാനമായി. 
മെയ് 19 കഴിഞ്ഞ് പിഴ ഈടാക്കിത്തുടങ്ങുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. മെയ് 19 വരെ ബോധവത്കരണമാസമായാണ് നിശ്ചയിച്ചിരുന്നത്. 
മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.