അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍; ബുക്കിങ് ഉടൻ

അഗസ്ത്യാർകൂടം സീസണല്‍ ട്രെക്കിങ്ങിന് സന്ദർശകരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെയാണ് ഇത്തവണത്തെ ട്രെക്കിങ് നടക്കുക.ഒരാള്‍ക്ക് ആകെ 3000 രൂപയാണ് നിരക്ക്

 

ട്രക്കിങ്ങിനുള്ള ഓണ്‍ലൈൻ ബുക്കിങ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ജനുവരി 14 മുതല്‍ 31 വരെ നടക്കുന്ന ട്രെക്കിങ്ങിനുള്ള ബുക്കിങ് ജനുവരി ആദ്യ വാരത്തില്‍ ആരംഭിക്കും

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസണല്‍ ട്രെക്കിങ്ങിന് സന്ദർശകരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെയാണ് ഇത്തവണത്തെ ട്രെക്കിങ് നടക്കുക.ഒരാള്‍ക്ക് ആകെ 3000 രൂപയാണ് നിരക്ക്. ഇതില്‍ 2420 രൂപ ട്രെക്കിങ് ഫീസും 580 രൂപ ഇക്കോസിസ്റ്റം മാനേജ്‌മെന്‍റ് ഫീസും ഉള്‍പ്പെടും.അതേസമയം, ട്രക്കിങ്ങിന് പോകാൻ താല്‍പര്യമുള്ളവർ യാത്രയ്ക്ക് ഏഴു ദിവസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (മോഡേണ്‍ മെഡിസിൻ ഡോക്ടറുടേത്) ഹാജരാക്കണം.

ട്രക്കിങ്ങിനുള്ള ഓണ്‍ലൈൻ ബുക്കിങ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ജനുവരി 14 മുതല്‍ 31 വരെ നടക്കുന്ന ട്രെക്കിങ്ങിനുള്ള ബുക്കിങ് ജനുവരി ആദ്യ വാരത്തില്‍ ആരംഭിക്കും. അതേസമയം, ഫെബ്രുവരി 1 മുതല്‍ 11 വരെ ട്രെക്കിങ് പോകാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി മൂന്നാം വാരത്തിന്‍റെ അവസാന ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രെക്കിങ്ങിന് പോകുന്നവർ ആവശ്യമായ ആരോഗ്യ പരിശോധനകള്‍ മുൻകൂട്ടി നടത്തേണ്ടതാണ്.