പരസ്പരം വീഡിയോ കോളില്‍ സംസാരിച്ച ശേഷം കാസര്‍ഗോഡ് സ്വദേശിയായ ബാങ്ക് ജീവനക്കാരിയും പ്രതിശ്രുത വരനും ജീവനൊടുക്കി


വരുന്ന ഡിസംബര്‍ 26-ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് സംഭവം.

 

കര്‍ണാടകയിലെ എസ്ബിഐ ഇന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ

കര്‍ണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയില്‍. കാസര്‍ഗോഡ് പൂച്ചക്കാട് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ (24), കണ്ണൂര്‍ അമ്പലത്തട്ട് സ്വദേശി വി. അമല്‍ എന്നിവരാണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും വീഡിയോ കോള്‍ ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.
കര്‍ണാടകയിലെ എസ്ബിഐ ഇന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. അമല്‍ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. വിവരമറിഞ്ഞതിന് പിന്നാലെ അമലിനെ എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


വരുന്ന ഡിസംബര്‍ 26-ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് സംഭവം. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ കര്‍ണാടക പോലീസും കേരള പോലീസും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.