കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്ളക്സ്
കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്ളക്സ്
കോട്ടയം നഗരത്തിലും ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ സി വേണുഗോപാലിനായി ഫ്ളക്സ് ഉയര്‍ന്നിരുന്നു.
May 6, 2026, 07:26 IST
കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാന്‍ കെ സി വരുന്നുവെന്നുമാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്.
കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്ളക്സ്. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്‍ഡ്, കൊട്ടാരമറ്റം സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ഫ്ളക്സ് ഉയര്‍ന്നത്. കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാന്‍ കെ സി വരുന്നുവെന്നുമാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്.
കോട്ടയം നഗരത്തിലും ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ സി വേണുഗോപാലിനായി ഫ്ളക്സ് ഉയര്‍ന്നിരുന്നു. ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.