പതിനാറുകാരിയെ കൊലപ്പെടുത്തിയതിന് പിന്നാലെ മുത്തശ്ശിയെയും കൊല്ലാൻ ശ്രമിച്ചു,സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ മുത്തശ്ശിയെയും ഇയാള്‍ കൊല്ലാൻ ശ്രമിച്ചതായാണ് വിവരം.
ആറുമാസം മുൻപുവരെ അദ്‌നാനും ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് സാമ്ബത്തികവിഷയത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് അദ്‌നാൻ വീടുവിട്ടറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
കോഴിക്കോട്: പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ മുത്തശ്ശിയെയും ഇയാള്‍ കൊല്ലാൻ ശ്രമിച്ചതായാണ് വിവരം.
കൊലപാതകശ്രമം പ്രതിരോധിച്ച മുത്തശ്ശി അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ടശേഷം പെണ്‍കുട്ടിയുടെ മുറിയിലെത്തിയപ്പോഴാണ് നസ്രീനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മുറിതുറന്നുനോക്കുമ്ബോള്‍ അദ്‌നാൻ ആത്മഹത്യചെയ്‌ത നിലയിലായിരുന്നെന്നാണ് വിവരം.
കോഴിക്കോട് മുഴീക്കലില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതായാണ് പ്രാഥമിക വിവരം.ഇന്നലെ രാത്രി സുഹൃത്തിന്റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞാണ് അദ്‌നാൻ വീട്ടില്‍ നിന്നിറങ്ങിയത്. അർദ്ധരാത്രിയില്‍ കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് യുവാവ് പെണ്‍കുട്ടി താമസിച്ചിരുന്ന വീടിനുള്ളില്‍ കയറിയത്.
ആറുമാസം മുൻപുവരെ അദ്‌നാനും ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് സാമ്ബത്തികവിഷയത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് അദ്‌നാൻ വീടുവിട്ടറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ചുള്ള വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്