ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വെച്ച്‌ വിഷു ആശംസ പോസ്റ്റർ; കേസെടുത്ത് പോലീസ്

ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വെച്ച്‌ വിഷു ആശംസ പോസ്റ്റർ. കൃഷ്ണന് മുന്നില്‍ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.‌

 

സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കലാപ ആഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വെച്ച്‌ വിഷു ആശംസ പോസ്റ്റർ. കൃഷ്ണന് മുന്നില്‍ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.‌

 അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലാണ് മയിൽപീലി ചൂടിയ ഉണ്ണികണ്ണന് മന്തി പ്ലേറ്റിന് മുമ്പിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചത്.

ഈ മാസം 14 മുതല്‍ 17 വരെ ഈ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കലാപ ആഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഹോട്ടല്‍ ഉടമകളായ പൂക്കോട്ടൂര്‍ സ്വദേശികളായ മുസ്തഫ, ഷാഹുല്‍ ഹമീദ്, ഇവരുടെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്തിരുന്ന മുഹമ്മദ് ഷാഹില്‍ എന്നിവര്‍ക്കെതിരെയാണ് മങ്കട പൊലീസ് കേസെടുത്തിരിക്കുന്നത്.. മലപ്പുറം സ്വദേശിയാണ് പരാതി നല്‍കിയത്.