ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വക്കീല്‍ കോട്ടിട്ട് പി എസ് ശ്രീധരന് പിള്ള
പി എസ് ശ്രീധരന് പിള്ള ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിഭാഷക വേഷത്തില്‍ കോടതിയില്‍ എത്തി. 2025 ജൂലായില്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞതിന് ശേഷം ആദ്യമായാണ് അദ്ദേഹം സജീവ അഭിഭാഷക വൃത്തിയിലേയ്ക്ക് മടങ്ങിയെത്തിയത്.
Updated: Nov 21, 2026, 12:48 IST
ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആള് താനാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു
കോഴിക്കോട്: പി എസ് ശ്രീധരന് പിള്ള ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിഭാഷക വേഷത്തില്‍ കോടതിയില്‍ എത്തി. 2025 ജൂലായില്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞതിന് ശേഷം ആദ്യമായാണ് അദ്ദേഹം സജീവ അഭിഭാഷക വൃത്തിയിലേയ്ക്ക് മടങ്ങിയെത്തിയത്.
ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആള് താനാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് വേണ്ടി വെള്ളിയാഴ്ചയാണ് അദ്ദേഹം ആലപ്പുഴ സെഷന്‍സ് കോടതിയില്‍ ഹാജരായത്.
ഏതാനും ദിവസം മുന്‍പ്, 2015ലെ നിയമസഭാ കൈയ്യാങ്കളി കേസിലെ ഒന്നാം പ്രതിയും മുന്‍ എംഎല്‍എയുമായ കെ അജിത്തിന് വേണ്ടിയും അദ്ദേഹം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു.