തൃശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി:ആശങ്ക വേണ്ടെന്ന് അധികൃതര്‍
കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പന്നി ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കടങ്ങോട് പഞ്ചായത്തില്‍ ഇന്നലെയാണ് പ്രത്യേക യോഗം പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്റെ നേതൃത്വത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും,
തൃശൂര്‍: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പന്നി ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കടങ്ങോട് പഞ്ചായത്തില്‍ ഇന്നലെയാണ് പ്രത്യേക യോഗം പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്റെ നേതൃത്വത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും, വെറ്റിനറി ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നത്. ഫാമുകളിലെ പന്നികളെ നാളെ ദയാവധത്തിന് വിധേയമാക്കും. മൂന്ന് ഫാമുകളിലായി മുന്നൂറിലധികം പന്നികളെയാണ് ഇവിടെ വളര്‍ത്തുന്നത്.
കഴിഞ്ഞവര്‍ഷം മണ്ടംപറമ്പ്, പതിയാരം മേഖലയിലെ പന്നിഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 1500 ല്‍പരം പന്നികളെ ദയാവധം നടത്തിയിരുന്നു. ഡോക്ടര്‍മാരായ ഡീന ആന്റണി, ഐസക് സുബിന്‍, അമൃത സൂസന്‍ ജേക്കബ്, അജ്ഞ്ഞു മേരി ജോണ്‍, മനോജ് തെറ്റയില്‍, അനീഷ രാജന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളിലേക്ക് മാത്രമാണ് പടരുന്നത് എന്നും മനുഷ്യരിലേക്ക് പടരില്ലെന്നും അറിയിച്ചു.