കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു 

 കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി കപ്പാട് പ്രവർത്തിക്കുന്ന സർക്കാർ പന്നിഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇതിനെത്തുടർന്ന്, രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലുണ്ടായിരുന്ന 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയും ഉൾപ്പെടെ ആകെ 195 പന്നികളെ കൊന്നൊടുക്കി.

 

 കോട്ടയം : കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി കപ്പാട് പ്രവർത്തിക്കുന്ന സർക്കാർ പന്നിഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇതിനെത്തുടർന്ന്, രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലുണ്ടായിരുന്ന 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയും ഉൾപ്പെടെ ആകെ 195 പന്നികളെ കൊന്നൊടുക്കി.

കഴിഞ്ഞ 21-ാം തീയതിയാണ് ഫാമിലെ പന്നികളിൽ രോഗലക്ഷണങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയത്. തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയും പരിശോധനയിൽ ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്ന് അധികൃതർ വ്യക്തമാക്കി.