കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ ഒച്ച് ശല്യം
കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടി വരികയാണെന്നും ഇവയെ നിയന്ത്രിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്നും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കത്ത് മുഖേന ആവശ്യപ്പെട്ടു.
Jul 26, 2025, 19:40 IST
കണ്ണൂർ : കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടി വരികയാണെന്നും ഇവയെ നിയന്ത്രിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്നും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കത്ത് മുഖേന ആവശ്യപ്പെട്ടു.
ആഫ്രിക്കൻഒച്ചുകളെ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യ സ്ഥിരം സമിതി വിഷയം ചർച്ച ചെയ്തശേഷം അടിയന്തര നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.