സര്‍ക്കാരിൻ്റെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്ത് അടൂർ പ്രകാശ്; ക്ഷുഭിതനായി  യു.ഡി.എഫ് കൺവീനർ

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വീണ്ടും വിയോജിപ്പും അതൃപ്തിയും പരസ്യമാക്കി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും, ആ കൂട്ടുത്തരവാദിത്തത്തിന് തെളിവാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മന്ത്രിമാർക്ക് അതൃപ്തിയുണ്ടോ എന്ന് തനിക്കറിയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, അക്കാര്യം മന്ത്രിമാരോട് തന്നെയാണ് ചോദിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

 

തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വീണ്ടും വിയോജിപ്പും അതൃപ്തിയും പരസ്യമാക്കി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും, ആ കൂട്ടുത്തരവാദിത്തത്തിന് തെളിവാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മന്ത്രിമാർക്ക് അതൃപ്തിയുണ്ടോ എന്ന് തനിക്കറിയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, അക്കാര്യം മന്ത്രിമാരോട് തന്നെയാണ് ചോദിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. അവരങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് അത് സംപ്രേഷണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ താൻ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, ചില അഭിപ്രായങ്ങൾ തുറന്നു പറയുക മാത്രമാണ് ചെയ്തതെന്നും മുൻപ് പറഞ്ഞ ആ അഭിപ്രായങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി. ഇപ്പോഴത്തെ ഭരണത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന്, "അതൊക്കെ ഇപ്പോൾ പറയേണ്ട കാര്യമല്ലല്ലോ, സർക്കാരൊക്കെ തുടങ്ങിയതല്ലേയുള്ളൂ, കാര്യങ്ങളൊക്കെ പുറത്തുവരട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.ഡി.എഫ് യോഗം ചേരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നണി ചെയർമാനോടാണ് അക്കാര്യം ചോദിക്കേണ്ടതെന്നും, സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.