വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്, ഹൈക്കമാൻഡിന് കത്ത് നൽകും

മുഖ്യമന്ത്രി വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് മറുചേരി. മറ്റന്നാൾ ഡൽഹിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്.

 

കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ് മുഖ്യമന്ത്രിയുടേതെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് മറുചേരി. മറ്റന്നാൾ ഡൽഹിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്.

കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ് മുഖ്യമന്ത്രിയുടേതെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കൂടുതൽ നേതാക്കൾ ഹൈക്കമാൻഡിനെ പരാതി അറിയിച്ചേക്കും. ബോർഡ്- കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഇവർ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും.

അതേസമയം മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരസ്യവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ, പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.

'പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും കൃത്യമായ സംവിധാനമുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. ഇതിനായി പാര്‍ട്ടി നേതൃത്വം തന്നെ മുന്‍കൈയെടുക്കും' -കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.