അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു
അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്, നെസ്മല്‍, അബിന്‍ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്.
പ്രതി ചേര്‍ത്തതോടെ ശ്രീനാദേവിയുടെ അറസ്റ്റ് ഉണ്ടാവുമോ എന്ന് വ്യക്തമല്ല.
അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. ഇവര്‍ക്കെതിരെ അതിക്രമിച്ചു കയറല്‍ വകുപ്പ് കൂടി കേസില്‍ ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്, നെസ്മല്‍, അബിന്‍ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്. പ്രതി ചേര്‍ത്തതോടെ ശ്രീനാദേവിയുടെ അറസ്റ്റ് ഉണ്ടാവുമോ എന്ന് വ്യക്തമല്ല. പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങള്‍ ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
അടൂര്‍ പൊലീസ് സ്റ്റേഷന് ആക്രമണം ഗൗരവകരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.