അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം ; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

 അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. കേസില്‍ പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അടൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് വാഹനം തടഞ്ഞ് പ്രതിയേയും പോലീസിനെ ആക്രമിച്ച സംഭവത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തത്.

 

 പത്തനംതിട്ട : അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. കേസില്‍ പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അടൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് വാഹനം തടഞ്ഞ് പ്രതിയേയും പോലീസിനെ ആക്രമിച്ച സംഭവത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തത്.

അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയിരുന്നു. കേസില്‍ ഫെനി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയും ഉള്‍പ്പെടുത്തും.

 എന്നാൽ പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനദേവി കുഞ്ഞമ്മയുടെ പരാതിയില്‍ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനിനിലെത്തി ആക്രമിച്ച ദൃശങ്ങൾ അടക്കം പുറത്ത് വന്നിരുന്നു.