അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; നാലു പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം
Jun 4, 2025, 12:30 IST
അടൂർ: അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 3.45ന് ആയിരുന്നു അപകടം. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. അപകടത്തിൽ പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്ക് ഇല്ല. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു പോയി. ലോറി റോഡിൽ മറിഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തുകയും അപകടം സംഭവിച്ച വാഹനങ്ങൾ മാറ്റുകയും ചെയ്തു.