യുജിസി നെറ്റ് 2025; അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു, ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
2026 ജനുവരി രണ്ട് മുതൽ എഴ് വരെ നടക്കുന്ന വിവിധ യുജിസി നെറ്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
Jan 1, 2026, 20:15 IST
2026 ജനുവരി രണ്ട് മുതൽ എഴ് വരെ നടക്കുന്ന വിവിധ യുജിസി നെറ്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ഔദ്യോഗിക വെബ്സൈറ്റ് ugcnet.nta.nic.in സന്ദർശിക്കുക.
ഹോംപേജിൽ, "കാൻഡിഡേറ്റ് ആക്ടിവിറ്റി" എന്നതിന് കീഴിൽ "യുജിസി-നെറ്റ് ഡിസംബർ 2025 നുള്ള അഡ്മിറ്റ് കാർഡ്" ക്ലിക്ക് ചെയ്യുക.
അപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി "സബ്മിറ്റ്" ക്ലിക്ക് ചെയ്യുക.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
യുജിസി നെറ്റ് പരീക്ഷ മാർഗനിർദേശങ്ങൾ
ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് 2 മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തണം. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പ്രവേശനം അവസാനിക്കും.
അഡ്മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്ന സമയത്ത് പരീക്ഷാ ഹാളിൽ പ്രവേശിക്കണം.
സാധുവായ അഡ്മിറ്റ് കാർഡ് ഇല്ലാത്തവർക്ക് പരീക്ഷ എഴുതാൻ അനുവാദമുണ്ടായിരിക്കില്ല.
പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ, വൈദ്യസഹായം, അല്ലെങ്കിൽ പരീക്ഷ സംബന്ധമായ എന്തെങ്കിലും സംശയങ്ങൾക്ക്, ഉദ്യോഗാർഥികൾക്ക് പരീക്ഷ കേന്ദ്രത്തിലെ ഇൻവിജിലേറ്ററുമായി ബന്ധപ്പെടുക.
ഹാൾ ടിക്കറ്റുകൾ/അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തവർക്കും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും 011-40759000 നമ്പറിലോ ugcnet@nta.ac.in എന്ന മെയിൽ വഴിയോ എൻടിഎയുമായി ബന്ധപ്പെടാം