ഐടി ഐ യിൽ പ്രവേശനം ലഭിച്ചില്ല; കൊല്ലത്ത് പതിനേഴുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
അഞ്ചലിൽ ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി. ഇടമുളക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Jun 11, 2025, 16:00 IST
കൊല്ലം: അഞ്ചലിൽ ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി. ഇടമുളക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. അരുൺ ജി നാഥിന്റെയും ചിഞ്ചുവിന്റെയും മകനാണ് അമൽ. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചു.