പുഴുവരിക്കുന്ന വ്രണവുമായെത്തിയ ആദിവാസി ബാലികയ്ക്ക് ചികിത്സ നല്‍കിയില്ലെന്ന് പരാതി

പുഴുവരിക്കുന്ന വ്രണവുമായെത്തിയ ആദിവാസി ബാലികയ്ക്ക് മതിയായ  ചികിത്സ ലഭിച്ചില്ലെന്ന് പരാതി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ് -സുനിത ദന്പതികളുടെ അഞ്ച് വയസ് പ്രായമായ മകള്‍ സുനിമോള്‍ക്കാണ് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്.

 

ജില്ലാ ആശുപത്രിയില്‍നിന്ന് വ്രണത്തിലെ പുഴുക്കളെ നീക്കം ചെയ്ത ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നിലമ്പൂർ : പുഴുവരിക്കുന്ന വ്രണവുമായെത്തിയ ആദിവാസി ബാലികയ്ക്ക് മതിയായ  ചികിത്സ ലഭിച്ചില്ലെന്ന് പരാതി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ് -സുനിത ദന്പതികളുടെ അഞ്ച് വയസ് പ്രായമായ മകള്‍ സുനിമോള്‍ക്കാണ് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്.

തലയുടെ പുറകിലുള്ള വ്രണം ചികിത്സിച്ച്‌ മാറ്റാനാണ് ആശുപത്രിയിലെത്തിച്ചത്.  ആദ്യം നിലന്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഡിസ്ചാർജ് ആയെന്ന് അറിയിച്ച്‌ തന്നെ ഇവർ ഇന്നലെ രാവിലെ വിളിച്ചെന്നും തിരിച്ചുവരുന്പോള്‍ വേദന കൂടിയതിനെത്തുടർന്ന് പ്രമോട്ടറുടെ നിർദേശപ്രകാരം വീണ്ടും നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തി.ജില്ലാ ആശുപത്രിയില്‍നിന്ന് വ്രണത്തിലെ പുഴുക്കളെ നീക്കം ചെയ്ത ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.