എഡിജിപി അജിത് കുമാറിന്റെ വിശദീകരണം ; ഡിജിപി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും
ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി ചേരാനിരിക്കെ സര്‍ക്കാരിന്റെ തുടര്‍നടപടി നിര്‍ണായകമാണ്.
ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കുകയായിരുന്നു. മറുപടി പരിശോധിച്ച ശേഷം ഡിജപി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതിയില്‍ വിശദീകരണം നല്‍കി എ ഡി ജിപി എംആര്‍ അജിത് കുമാര്‍. ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കുകയായിരുന്നു. മറുപടി പരിശോധിച്ച ശേഷം ഡിജപി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി ചേരാനിരിക്കെ സര്‍ക്കാരിന്റെ തുടര്‍നടപടി നിര്‍ണായകമാണ്. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഈ മാസം 16ന് ഡിജിപി വിശദീകരണം തേടിയത്. 21ന് തിരുവനന്തപുരത്ത് മടങ്ങി എത്തിയ ശേഷം മറുപടി നല്‍കാമെന്നാണ് അജിത് കുമാര്‍ ഡിജിപിയെ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് ഇന്ന് മറുപടി നല്‍കിയത്. അജിത് കുമാറിന്റെ മറുപടി കൂടി പരിശോധിച്ച ശേഷമായിരിക്കും ഡിജിപി സര്‍ക്കാറിന് ശുപാര്‍ശ നല്‍കുക. അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ശുപാര്‍ശ സര്‍ക്കാരിന് മുന്നിലേക്ക് എത്തുന്നത്. റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാറിന്റെ തുടര്‍നടപടിയുമാണ് നിര്‍ണായകം.