വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്
ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണ മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നല്‍കിയ കത്തില്‍ വിശദമാക്കുന്നത്.
Updated: Jul 4, 2026, 06:13 IST
ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡിലെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായുള്ള ഓഹരി കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അപേക്ഷ.
വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാന്‍ സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്. മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തില്‍ അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ അപേക്ഷ നല്‍കിയത്.
ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡിലെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായുള്ള ഓഹരി കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അപേക്ഷ. സര്‍ക്കാര്‍ അനുമതിയോടെ മാത്രം അന്തിമ കരാര്‍ എന്നാണ് ഓഹരി കൈമാറ്റം സംബന്ധിയായ വിവാദങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണ മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നല്‍കിയ കത്തില്‍ വിശദമാക്കുന്നത്.